പോലിസില്‍ വീണ്ടും അഴിച്ചുപണി : എഡിജിപി അനില്‍ കാന്ത് വിജിലന്‍സില്‍ ; ടോമിന്‍ തച്ചങ്കരി പോലിസ് ആസ്ഥാനത്ത്തിരുവനന്തപുരം: ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു വീണ്ടും സ്ഥാനമാറ്റം. എഡിജിപിമാരായ ടോമിന്‍ ജെ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്തും അനില്‍ കാന്തിനെ വിജിലന്‍സിലും നിയമിച്ചു. അനില്‍ കാന്തിനെ പോലിസ് ആസ്ഥാനത്തുനിന്ന് മാറ്റിയാണ് വിജിലന്‍സില്‍ എത്തിച്ചത്.  ബല്‍റാം കുമാര്‍ ഉപാധ്യായയെ പോലിസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പോലിസിന്റെ അധികച്ചുമതല കൂടി നല്‍കി. പോലിസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ ഷഫീന്‍ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയന്‍സ്) ആയും പോലിസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയില്‍വേ പോലിസ് എസ്പിയായും നിയമിച്ചു. തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായും കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് േപാലിസ് ഹരിശങ്കറിനെ പോലിസ് ആസ്ഥാനത്തേക്കും മാറ്റിനിയമിച്ചു.

RELATED STORIES

Share it
Top