പോലിസില്‍ ഇനി പരാതിയും ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം:  പോലിസ് സേവനങ്ങള്‍ക്ക് ഇനി കൂടുതല്‍ വേഗം. പൊതുജനങ്ങള്‍ക്ക് പോലിസ് സ്റ്റേഷനുകളിലും  മറ്റ് ഇതര പോലിസ് ഓഫിസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍  തുണയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
തുണ (ഠവല ഒമിറ ഥീൗ ചലലറ ളീൃ അശൈേെമിരല) സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി  ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാനും ഓണ്‍ലൈനായി സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും.
പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് ഓണ്‍ലൈനായി ലഭിക്കും. പോലിസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. കാണാതായ വ്യക്തികളുടെ പേരുവിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും  കഴിയും.
സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലിസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പൊതുജനങ്ങള്‍ക്ക് ഇതുവഴി കഴിയും. സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലിസിന്റെ അനുവാദത്തിനായും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിക്കുള്ള അപേക്ഷ  ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പോലിസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സൗകര്യവുമുണ്ട്. എസ്എംഎസ് ഇ മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. ംംം.വtuിമ.സലൃമഹമ ുീഹശരല.ഴീ്.ശി എന്ന വിലാസം ഉപയോഗിച്ച് തുണ വെബ്‌സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്ത് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.
പോലിസ് സ്റ്റേഷനുകളുള്‍പ്പെടെ ഈ പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന്  ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കേരള പോലിസിനെ സാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ സംവിധാനമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്തെ 661 ഓഫിസുകളുമായി ഈ സംവിധാനത്തെ ബന്ധപ്പെടുത്തിയി ട്ടുണ്ടെന്ന് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞു.  വലിയൊരു സാങ്കേതിക മുന്നേറ്റത്തിലാണ് കേരള പോലിസ്.
പൊതുജനങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന രക്ഷ, സിറ്റിസണ്‍ സേഫ്റ്റി തുടങ്ങി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍, സിസിടിഎന്‍എസ് സംവിധാനം, സൈബര്‍ നിരീക്ഷണത്തിനുള്ള സൈബര്‍ഡോം, ഡിജിറ്റല്‍ ഫോറന്‍സിക് സംവിധാനങ്ങള്‍, ഓഫിസ് സേവനങ്ങളുടെ കംപ്യൂട്ടര്‍വല്‍ക്കരണം, ജില്ലകള്‍ക്കുള്‍പ്പെടെ ആധുനിക വെബ്‌സൈറ്റ്, ഫോട്ടോ ആര്‍ക്കൈവ് ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഇനിയും നിരവധി കാര്യങ്ങള്‍ നടപ്പാക്കല്‍ ഘട്ടത്തിലാണ്. ഇന്ത്യയിലെ ഏറ്റവും ആധുനികമായ സേനയായി കേരള പോലിസിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ  പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും പോലിസും ആവിഷ്‌കരിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top