പോലിസില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ധിക്കുന്നു: എസ്ഡിപിഐ

അഴീക്കോട്: കേരള പോലിസില്‍ ആര്‍എസ്എസ് സ്വാധീനം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ് സമീപകാല സംഭവ വികാസങ്ങളെന്ന് എസ്ഡിപിഐ എസ്ഡിപിഐ ജില്ലാ സമിതി അംഗം ഖബീര്‍ കിള്ളിമംഗലം.
ആര്‍എസ്എസ് പൈശാചികതയാണ്,ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് രാജ് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അഴിക്കോട് പുത്തന്‍ പള്ളി പരിസരത്ത് എസ്ഡിപിഐ സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ പോലും പ്രതികൂട്ടിലാക്കുന്ന തരത്തിലാണ് പോലിസിന്റെ നടപടികള്‍. ഏറ്റുമുട്ടല്‍ കൊലയും കസ്റ്റഡി കൊലപാതകങ്ങളും പോലിസിന്റെ ക്രിമിനല്‍ സ്വഭാവമാണ് കാണിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെയുള്ള ഏതു ശബ്ദത്തേയും എസ്ഡിപിഐ പിന്തുണക്കുമെന്നും ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി അടിമപ്പണി ചെയ്തിരുന്ന സംഘ്പരിവാര്‍ ഇപ്പോള്‍ രാജ്യ സ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ് സ്വാധീനം സര്‍വ്വ മേഖലയിലും ശക്തമായിരിക്കുകയാണ്.
കേരളത്തിലെ ആഭ്യന്തര വകുപ്പിനെ പോലും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് പരിശീലനം നേടിയ പോലിസ് ഉദ്യോഗസ്ഥരാണെന്ന് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. ഹര്‍ത്താലിന്റെ മറവില്‍ മുസ്്‌ലിം ജനവിഭാഗത്തിനെതിരേ സമാനതകളില്ലാത്ത ക്രൂരതയാണ് പോലിസ് അഴിച്ചു വിട്ടത്. ആര്‍എസ്എസ് കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മൗനം പാലിക്കുന്ന പോലിസ് സിപിഎം പ്രവര്‍ത്തകരെ പോലും വെറുതേ വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  യോഗത്തില്‍ അബ്ദു റഹിം അഴീക്കോട്, കഞ്ഞുമുഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top