പോലിസില്‍ അഴിച്ചുപണി: തൃശൂര്‍ എസിപിയായി വി കെ രാജുവിനെ നിയമിച്ചു

തൃശൂര്‍: ജില്ലയിലെ പോലിസില്‍ അഴിച്ചുപണി. തൃശൂര്‍ എസിപിയായി വി കെ രാജുവിനെ നിയമിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പോലിസിനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലാണ് നടപടി. സംസ്ഥാന വ്യാപകമായി നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ജില്ലാ പോലിസിലും മാറ്റം.
വിജിലന്‍സ്, സ്‌പെഷല്‍ ബ്രാഞ്ച് തുടങ്ങിയ പോലിസിലെ സ്‌പെഷല്‍ സെല്ലുകളില്‍ വര്‍ക്ക് ചെയ്തിരുന്നവരെയാണ് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരായി നിയമിച്ചത്. എസിപിയായിരുന്ന പി വാഹിദിനെ തൃശൂര്‍ റൂറല്‍ എസ്ബിസിഐഡിയിലേക്ക് മാറ്റി. പി പ്രദീപ് കുമാറിനെ ഡിസ്ട്രിക്റ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കും വി എ ഉല്ലാസിനെ സിബിസിഐഡിയിലേക്കും ടി കെ സുബ്രഹ്മണ്യനെ സ്‌പെഷല്‍ ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്.

RELATED STORIES

Share it
Top