പോലിസിലെ വിവാദങ്ങള്‍ പ്രതിച്ഛായയെ ബാധിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: ദാസ്യപ്പണി വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ പോലിസിന് മുന്നറിയിപ്പും മാധ്യമങ്ങള്‍ക്കു വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസിലെ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ പോലിസ് സേനയുടെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. ചട്ടങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഉയര്‍ന്ന ജനാധിപത്യബോധം വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ്. ജനസേവകരായ പോലിസും അതുപോലെ ആയിരിക്കണം. പോലിസുകാരെയും ക്യാംപ് ഫോളോവര്‍മാരെയും ഒപ്പം നിര്‍ത്തണം. എന്നാല്‍, ഇതെല്ലാം ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം. വര്‍ക്ക് അറേഞ്ച്‌മെന്റ് അനന്തമായി നീട്ടരുത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കു കീഴില്‍ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരിച്ചുവിളിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്പിമാര്‍ മേല്‍നോട്ടം വഹിക്കണം. പരാതികള്‍ക്കു പരിഗണന ലഭിക്കാതെ വന്നാല്‍ പ്രത്യേക കോള്‍ സെന്റര്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. കേരളത്തില്‍ മാത്രമേ ഇത്രയും നെഗറ്റീവ് വാര്‍ത്തകള്‍ നല്‍കുന്നുള്ളൂ. പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടും മുമ്പ് പോലിസ്  ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എഡിജിപി സുദേഷ്‌കുമാറുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായെന്നാണ് സൂചന.

RELATED STORIES

Share it
Top