പോലിസിലെ ദാസ്യപ്പണി : ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന്

പാലക്കാട്: ക്യാംപ് ഫോളോവര്‍മാരെ നിയമാനുസൃത ജോലിക്കുമാത്രമേ നിയോഗിക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവുകളെ മാനിക്കാതെ, വീട്ടുജോലിതൊട്ട് പട്ടിയെയും കുട്ടിയേയും കുളിപ്പിക്കുന്നതുള്‍പ്പെടെയുള്ള ദാസ്യപ്പണി നടത്തിയവര്‍ എത്ര ഉന്നത ഉദ്യോഗസ്ഥരായാലും അവര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് പ്രസ്തുതകാലയളവിലെ ശമ്പളം ഈടാക്കുന്നതിനുമുള്ള ആര്‍ജ്ജവം പിണറായി സര്‍ക്കാര്‍ കാണിക്കണമെന്ന് ആന്റി കറപ്ഷന്‍സ് പീപ്പിള്‍സ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആന്റികറപ്ഷന്‍സ് പീപ്പിള്‍സ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് എ കെ സുല്‍ത്താന്‍ അധദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ വിനോദ്കുമാര്‍ തൃത്താല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം അബ്ദുള്‍ഗഫൂര്‍ മണ്ണാര്‍ക്കാട്,ടി ടി ഹുസൈന്‍ പട്ടാമ്പി,എം അഖിലേഷ്‌കുമാര്‍, കെ എ രഘുനാഥന്‍,പി എസ് ഗോപി,ടി ആര്‍ കണ്ണന്‍,എം രാധാകൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top