പോലിസിലെ ദാസ്യപ്പണി; ഉത്തരവാദിത്വം തലപ്പത്തുള്ളവര്‍ക്കെന്ന് ടി പി സെന്‍കുമാര്‍തിരുവനന്തപുരം: പൊലിസിലെ ദാസ്യപ്പണി നിയന്ത്രിക്കുന്നതിന് തലപ്പത്തുള്ളവര്‍തന്നെ നടപടിയെടുക്കണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പോലിസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യുക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. താന്‍ ഡിജിപിയായിരുന്നപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെതിരേ നടപടിയും എടുത്തിട്ടുണ്ട്. ഫ്യൂഡല്‍ പശ്ചാത്തലം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. അത് കേരളത്തിന് യോജിക്കുന്നതല്ല. കേരളത്തിലെ സാഹചര്യവും സംസ്‌കാരവും മനസിലാക്കാത്ത ഉന്നതഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ക്യാംപ് ഫോളവേഴ്‌സിനെ വയ്ക്കാന്‍ അനുമതിയുണ്ട്. അവര്‍ക്ക് അതിന് അലവന്‍സുകളും ഉണ്ട്. എന്നാല്‍ അവരെ വീട്ടുജോലിക്ക് ഉപയോഗിക്കാന്‍  കഴിയില്ല. എഡിജിപി സുദേഷ് കുമാറിനെതിരെ അടിമപ്പണി അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രതികണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രതവേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top