പോലിസിലും പോപുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറുന്നു: ടി പത്മനാഭന്‍

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനു പകരം ഇവരുടെ നുഴഞ്ഞുകയറ്റങ്ങള്‍ തടഞ്ഞു പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്നു കഥാകൃത്ത് ടി പത്മനാഭന്‍. എസ്എഫ്‌ഐയും പുരോഗമന കലാ സാഹിത്യ സംഘവും ചേര്‍ന്നു കണ്ണൂരില്‍ സംഘടിപ്പിച്ച അഭിമന്യു അമരസ്മരണ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസ് സേനയില്‍ ഉള്‍പ്പെടെ ഈ കൂട്ടര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നു സംശയിക്കുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ ചെയ്യുകയും സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ചോര്‍ത്തിക്കൊടുക്കുകയുമാണ് ഇവരുടെ പദ്ധതി. ജനകീയ സമരങ്ങളിലും വികസനവിരുദ്ധ സമരങ്ങളിലും ഇവര്‍ നുഴഞ്ഞുകയറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top