പോലിസിന് കൂടുതല്‍ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ലെന്ന്

വടകര: മോര്‍ഫ് ചെയ്ത് ഫോട്ടോ അശ്ലീലമായി പ്രചരിപ്പിച്ച സംഭവത്തില്‍ പോലിസിന് കൂടുതല്‍ പരാതികള്‍ നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം. സംഭവത്തില്‍ മോര്‍ഫ് ചെയ്യപ്പെട്ടെന്ന് പറയുന്ന ആളുകളാണ് പരാതിയുമായി വടകര പോലിസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഒരു പരാതി മതിയെന്നും ആ പരാതിന്‍മേല്‍ എല്ലാവരും കക്ഷിയായാല്‍ മതിയെന്നുമാണ് പോലിസ് പറഞ്ഞതെന്നാണ് പരാതി നല്‍കാനെത്തിയവര്‍ പറയുന്നത്. ഇതോടെ ആദ്യം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്നായിരന്നു പരാതിക്കാര്‍ മനസിലാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റുഡിയോ ഉടമകളെ പിടിച്ചപ്പോള്‍ പോലിസ് പറഞ്ഞത് ആറ് ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടതെന്നാണ്. ഇതോടെയാണ് മുമ്പ് പരാതി നല്‍കാനെത്തിയവര്‍ ആരോപണവുമായി രംഗത്ത് വന്നത്. പോലിസിന് ലഭിച്ച ആറ് പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആറു പേരുടെ ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടിട്ടുള്ളുവെന്ന് പറയുന്നത്. സംഭവത്തിന് തുടക്കം മുതലെ 45000 ഫോട്ടോകള്‍ ഉണ്ടെന്നാണ് പ്രദേശവാസികളും ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ പോലിസ് വെളിപ്പെടുത്തിയത് വെറും രണ്ടായിരം സ്റ്റില്‍ ഫോട്ടോ ഉണ്ടെന്നാണ്. ആറ് പരാതി സ്വീകരിച്ചപ്പോള്‍ ആറ് പേരുടെ മോര്‍ഫ് ചെയ്തതായി കണ്ടെത്തി. അതിനാല്‍ തന്നെ കൂടുതല്‍ പരാതി നല്‍കിയാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇതിനായി പ്രദേശവാസികള്‍ ഒന്നടങ്കം പരാതി നല്‍കുമെന്നുമാണ് അറിഞ്ഞത്.

RELATED STORIES

Share it
Top