പോലിസിന്റെ വിവേചന സമീപനം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നു: യൂത്ത് ലീഗ്

കാസര്‍കോട്: സാമുദായിക ആഘോഷങ്ങളോട് ജില്ലയുടെചിലമേഖലകളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നവിവേചനപരമായസമീപനങ്ങള്‍ സാമുദായികസംഘര്‍ഷങ്ങള്‍ക്ക് വളമിട്ട്‌കൊടുക്കുന്നതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗംഅഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന് ദുരിതമുണ്ടാക്കുന്ന ഒരാഘോഷത്തേയും ന്യായികരിക്കുന്നില്ല. എന്നാല്‍ ഒരു വിഭാഗം റോഡ് തടസ്സപ്പെടുത്തി നടത്തുന്ന ഘോഷയാത്രകള്‍ക്ക് കാവല്‍ നില്‍ക്കുകയും, മറുവിഭാഗം നടത്തുന്ന ആഘോഷങ്ങളുടെ കൊടിതോരണങ്ങള്‍ പോലും പോലിസ് തന്നെ നീക്കം ചെയ്ത് കൊണ്ട് പോവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും, ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ടിഡി കബീര്‍, ടിവി റിയാസ്, യൂസുഫ് ഉളുവാര്‍, നാസര്‍ചായിന്റടി, ഹാരിസ് പടഌ മന്‍സൂര്‍ മല്ലത്ത്, എംഎ നജീബ്, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍, സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, എംസി ശിഹാബ് മാസ്റ്റര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, സഹീദ് വലിയപറമ്പ് , സെഡ്എ കയ്യാര്‍, മുഹമ്മദ് അസീം, നാസര്‍ ഇടിയ, ഇര്‍ഷാദ് മള്ളങ്കൈ, ഹഖിം അജ്മല്‍, നൗഫല്‍ തായല്‍, ബിടി അബ്ദുല്ല കുഞ്ഞി, ഹാരിസ് തായല്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, എംബി ഷാനവാസ്, യുവി ഇല്ല്യാസ്, യുകെ മുഷ്താഖ്, ടിവി റിയാസ്, നിസാര്‍ ഫാതിമ, ഷറഫുദ്ധീന്‍ കുണിയ, ആബിദ് ആറങ്ങാടി പങ്കെടുത്തു.

RELATED STORIES

Share it
Top