പോലിസിന്റെ വിജ്ഞാനം നല്ലതിനായി ഉപയോഗിക്കണം

തിരുവനന്തപുരം:  അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ പോലിസിന് കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസിന്റെ പക്കലുള്ള ചില വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളവയാണ്. എന്നാല്‍ അങ്ങനെയല്ലാത്ത വിജ്ഞാനവുമുണ്ട്. അവ പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ആധുനിക സാങ്കേതികതകള്‍ ഉപയോഗിച്ച് പോലിസിന് പരിശീലനം നല്‍കണമെന്നും ആധുനിക നടപടികള്‍ സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കേരള പോലിസ് എന്നും മുന്‍പന്തിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top