പോലിസിന്റെ മോക്ഡ്രില്ലിന് പിന്നാലെ തെരുവന്‍പറമ്പില്‍ സ്റ്റീല്‍ ബോംബ്

നാദാപുരം: അക്രമം തടയാനും തുടര്‍നടപടി സ്വീകരിക്കാനുമുള്ള പോലിസ് സംവിധാനം ശക്തമാണെന്ന് കാണിക്കാന്‍ മോക്ഡ്രില്ല് നടത്തിയതിന് പിന്നാലെ തെരുവന്‍പറമ്പില്‍ വീണ്ടും ബോംബ്. .
തെരുവന്‍പറമ്പില്‍ റോഡരികിലെ പറമ്പിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. തെരുവന്‍പറമ്പിലെ ബിനു സ്മാരക സ്തൂപത്തിനും സിപിഎം വിഷ്ണുമംഗലം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും ഇടയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിലാണ് ബോംബ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ എട്ടേ മുക്കാലോടെ റോഡിലൂടെ കടന്നുപോയ യാത്രക്കാരന്‍ മതിലിന് മുകളില്‍ സ്റ്റീല്‍ പാത്രം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ബോംബാണെന്ന് തിരിച്ചറിഞ്ഞ് നാദാപുരം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാദാപുരം എസ്‌ഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ബോംബ് ചേലക്കാട് ക്വാറിയില്‍ വച്ച് നിര്‍വീര്യമാക്കി.

RELATED STORIES

Share it
Top