പോലിസിന്റെ കോളനി സന്ദര്‍ശനം പുത്തന്‍ അനുഭവമായിമാന്നാര്‍: ബുധനൂരില്‍ ജനമൈത്രി പോലിസ് പദ്ധതിയുടെ ഭാഗമായി നടത്തിയ പോലിസിന്റെ കോളനി സന്ദര്‍ശനം ജനങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി മാറി. പോലിസിനെ കാണുമ്പോള്‍ ഓടി ഒളിക്കുന്ന കാഴ്ചകള്‍ കണ്ട ജനത്തിന് പോലിസ് നേരിട്ടെത്തി യോഗം വിളിച്ചു ചേര്‍ത്ത് ആശയങ്ങള്‍ പങ്കുവെച്ചതാണ് പുത്തന്‍ അനുഭവമായി മാറിയത്. പോലിസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും മദ്യം മയക്കുമരുന്നുകളുടെ ഉപയോഗത്തില്‍ സമൂഹത്തെരക്ഷിക്കുന്നതിനും ഉള്ള ബോധവല്‍ക്കരണവും വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടെ മാന്നാര്‍ എസ്‌ഐ കെ ശ്രീജിത്ത് യോഗത്തില്‍ വിശദികരിച്ചു .മദ്യത്തിനും മയക്കുമരുന്നുകള്‍ക്കെതിരെ പോരാട്ടാത്തില്‍ ജനങ്ങള്‍ പോലിസിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.പൊതു ജനങ്ങളടെ ആവശ്യപ്രകാരം മാസം തോറും ഇത്തരം ക്ലാസുകള്‍ നടത്താം എന്ന ഉറപ്പും നല്‍കിയാണ് എസ് ഐ ശ്രീജിത്ത് മടങ്ങിയത്.

RELATED STORIES

Share it
Top