പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട വധശ്രമക്കേസിലെ പ്രതി പിടിയില്‍കാസര്‍കോട്: കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു പോകുന്നതിനിടെ വധശ്രമക്കേസിലെ പ്രതി പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ പോലിസ് കണ്ടെത്തി. മധൂര്‍ കൊല്ലങ്കാനത്തെ താമസക്കാരനും കളനാട് സ്വദേശിയുമായ മുനീറാ(30)ണ് പിടിയിലായത്. വിദ്യാനഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു വധശ്രമക്കേസില്‍ പ്രതിയാണ് മുനീര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്ന മുനീറിനെ റിമാന്റ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റിമാന്റ് കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് വീണ്ടും സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പോലിസിനെ വെട്ടിച്ച് ഓടിയത്. ഉച്ചക്ക് 12ഓടെയാണ് സംഭവം. വിദ്യാനഗര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ തിരച്ചിലില്‍ വൈകിട്ട് നാലേമുക്കാലോടെ കളനാട്ടെ വീട്ടില്‍ വച്ചാണ് മുനീര്‍ പിടിയിലാവുന്നത്. പോലിസിനെ വെട്ടിച്ച് കടന്നതിനും മുനീറിനെതിരെ കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top