പോലിസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയില്‍

പത്തനാപുരം: പരിശോധനയ്ക്കിടെ പോലിസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം മാങ്കോട് മുള്ളൂര്‍നിരപ്പ് നബീല്‍ മന്‍സിലില്‍ നജീബി(40)നെയാണ് എസ്എഫ്‌സികെയുടെ മുള്ളൂര്‍നിരപ്പ് അഞ്ചുമുക്ക് ഭാഗത്തെ റബര്‍ തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മാങ്കോട് മുള്ളൂര്‍നിരപ്പില്‍ പട്രോളിങിന്റെ ഭാഗമായി പത്തനാപുരം പോലിസ് എത്തിയിരുന്നു. ഈ സമയം നജീബ് കാരംസ് കളിക്കുകയായിരുന്നു. പോലിസ് പിടികൂടുമെന്ന ഭയത്താല്‍ ഇവിടെ നിന്ന് ഓടിയ നജീബിനു പിന്നാലെ പോലിസും ഓടി. കുറച്ച് ദൂരം പിന്തുടര്‍ന്നെങ്കിലും പിടികൂടാനാകാതെ പോലിസ് മടങ്ങി. രാവിലെ തോട്ടത്തിലെത്തിയ ടാപ്പിങ് തൊഴിലാളികളാണ് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. എസ്എഫ്‌സികെയിലെ താല്‍ക്കാലിക തൊഴിലാളിയായിരുന്നു നജീബ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് നജീബിന്റെ പിതാവ് ഷൗക്കത്ത് ആവശ്യപ്പെട്ടു. ഭാര്യ: സുനിത. മക്കള്‍: നബീല്‍, നസ്മി.

RELATED STORIES

Share it
Top