പോലിസിനെതിരേ നടപടിയെടുക്കണം: തിരുവഞ്ചൂര്‍

കോട്ടയം: രഹന ഫാത്തിമ എന്ന യുവതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലിസ് സെക്യൂരിറ്റി വിഭാഗത്തിന്റെ ബുള്ളറ്റ് പ്രൂഫ് കോട്ട് നല്‍കിയത് പോലിസ് ആക്റ്റ് 43 (4) അനുസരിച്ച് നാലുവര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കേണ്ട കുറ്റമാണ്. ആറു മാസം തടവും 2000 രൂപ പിഴയും ഈ യൂനിഫോം കൈമാറ്റം ചെയ്ത ഉദ്യോഗസ്ഥന് ലഭിക്കും. ചുംബനസമരത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചതു കേരള സംസ്‌കാരത്തിന് നേരെ നടത്തിയ പോലിസിന്റെ കടന്നുകയറ്റമാണ്. കേരളത്തിലെ ഈ സാഹചര്യത്തിലുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പ്രവാസി വോട്ടിന്റെ ക്രമീകരണത്തിനു വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top