പോര്‍ട്ട് മണല്‍ നീക്കംചെയ്യലിന്റെ പേരില്‍ മണല്‍ക്കൊള്ള

കൊയിലാണ്ടി: പോര്‍ട്ട് മണല്‍വാരലിന്റെ പേരില്‍ വന്‍തോതിലുള്ള മണല്‍വാരല്‍ നടക്കുന്നു. ഇരിങ്ങല്‍ വില്ലേജ് കോട്ടക്കല്‍ അഴിമുഖത്ത് വന്നടിയുന്ന മണല്‍ നീക്കം ചെയ്യുന്നതിനായി ലഭിച്ച പാസ് ഉപയോഗിച്ചാണ് കടലില്‍ നിന്നു വന്‍തോതില്‍ മണല്‍ വാരുന്നത്. മുന്‍കാലങ്ങളില്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സൊസൈറ്റികളാണ് മണല്‍വാരല്‍ നടത്തിയിട്ടുള്ളതെങ്കില്‍ ഇപ്പോല്‍ വടകര, പയ്യോളി മുനിസിപ്പാലിറ്റികളാണ് പാസ് അനുവദിക്കുന്നത്. വാരുന്ന മണല്‍ കടവുകളില്‍ സംഭരിച്ചാണ് വില്‍പന. ജനങ്ങളുടെ പരാതിയെതുടര്‍ന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ പി പ്രേമനും പോലിസും സംഭവസ്ഥലം സന്ദര്‍ശിച്ചു. അനധികൃതമായി നടത്തുന്ന മണല്‍ക്കൊള്ള തടയുമെന്ന് സംഘം പറഞ്ഞു.

RELATED STORIES

Share it
Top