പോയ വര്‍ഷത്തെ നിലമ്പൂര്‍: ഒരു തിരിഞ്ഞു നോട്ടം

നിലമ്പൂര്‍: 2017 കടന്നു പോവുമ്പോള്‍ പരിഹരിക്കാതെ കിടക്കുന്നത് നിരവധി പ്രശ്‌നങ്ങളാണ്.  2005-ല്‍ തുടക്കം കുറിച്ച ഫയര്‍ഫോഴ്‌സ് യൂനിറ്റിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഇനിയും സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല അതിനാല്‍ തന്നെ ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ പി വി  അന്‍വര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 5 കോടി രുപ 2018 മാര്‍ച്ചോടെ ലാപ്‌സ് ആകാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.
കൂടാതെ ബൈപ്പാസ് റോഡിന്റെ കാര്യവും ഇഴഞ്ഞു നിങ്ങുകയാണ്. റോഡ് സുരക്ഷയുടെ കാര്യത്തിലും നിലമ്പൂര്‍  ഏറെ പിന്നിലാണ് കഴിഞ്ഞ ദിവസം ചന്തക്കുന്നില്‍ റോഡിലെ കുഴിമറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 62 കാരന്‍ മരിച്ചതുള്‍പ്പടെ 10 ലേറെ പേരുടെ ജീവനാണ് നിലമ്പൂര്‍ കെഎന്‍ജിറോഡില്‍ പൊലിഞ്ഞത്. റോഡപകടങ്ങളില്‍ പരിക്കേറ്റത് 60ലേറെ പേര്‍ക്ക് ‘ വന്യ മൃഗങ്ങളുടെ സാന്നിധ്യം  നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും അധികൃതര്‍ മൗനത്തിലാണ് ‘ റബറിന്റെ വിലയിടിവും ജിഎസ്ടിയും മലയോര മേഖലയുടെ സാമ്പത്തിക രംഗത്തിന്റെ നടുവൊടിച്ച വര്‍ഷം കൂടിയായിരുന്നു 2017 നിലമ്പൂര്‍ പാട്ടുത്സവ ടൂറിസം ഫെസ്റ്റ്‌വെല്‍ രണ്ടായി തിരിഞ്ഞ് ആദ്യമായി നടത്തിയതും 2017 ലാണ് ‘നിലമ്പൂരിലെ സജീവ സാന്നിധ്യമായിരുന്ന നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം എ റസാഖ്.’ നിലമ്പുര്‍ മാനവേദന്‍ സ്‌ക്കൂളിലെ പ്രധാനാധ്യാപകന്‍ എ കൃഷ്ണദാസ്’ നിലമ്പൂരിന്റ സാന്നിധ്യമായിരുന്ന ഫിറോസ് എന്നിവരുടെ വേര്‍പാടും നിലമ്പൂരിന്റ് ദു:ഖമായി അവശേഷിക്കും.നിലമ്പൂര്‍ മേഖലയില്‍ കുടുംബശ്രീകളുടെ സഹായത്തോടെ പച്ചക്കറികൃഷി മേഖലയില്‍ സജീവമായിരുന്നു.നിലമ്പുര്‍ ഗവ.കോളജ് തുടങ്ങാന്‍ കഴിയാത്തതും ‘നഗരസഭയിലെ കരാറുകാരുടെ കുടിശികക്ക് പരിഹാരം കാണാന്‍ കഴിയാത്തതും 2017 ന് നേരിട്ടതിരിച്ചടികളാണ് ‘ എന്നാല്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം  പുരോഗമിക്കുന്നതും.
ഐടിഐ ഹോസ്റ്റലുകള്‍ നിര്‍മാണം പൂര്‍ത്തികരിച്ചതും നേട്ടങ്ങളുടെ പട്ടികയില്‍പെടും 2017 ലാണ് നിലമ്പൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും മയക്ക് മരുന്ന് വില്‍പന നടത്തിയ അന്താരാഷ്ട്ര ബന്ധമുള്ള പ്രതി കളുള്‍പ്പടെ വലയിലായത്’ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ നിലമ്പൂര്‍ പോലിസ് സ്റ്റേഷനടക്കം വന്‍ സുരക്ഷയാണ് 2017-ല്‍ ഏര്‍പ്പെടുത്തിയത് അടച്ചിട്ട ബാറുകള്‍ തുറന്ന് പ്രവര്‍ത്തനം തടങ്ങിയത് 2017-ല്‍ മദ്യപന്‍മാര്‍ക്ക് എറെ ആഹ്ലാദം പകര്‍ന്നു. സിപിഐ-സിപിഎം  പാര്‍ട്ടികളുടെ പുതിയ ഏരിയാ തിരഞ്ഞെടുപ്പുകള്‍ക്കും 2017 സാഷ്യം വഹിച്ചു.

RELATED STORIES

Share it
Top