പോയവര്‍ഷം ഹൈറേഞ്ചിനെ നടുക്കി കൊലപാതക പരമ്പര

അടിമാലി: 2017ന്റെ അവസാന മാസങ്ങള്‍ ഹൈറേഞ്ചിനെ നടുക്കിയ കൊലപാതക പരമ്പരകളാണ്. മുന്‍ കാമുകന്റെ ഉളിപ്പിടിയില്‍ പിടഞ്ഞുവീണ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകമാണ് തോട്ടം മേഖലയെ നടുക്കിയത്. പള്ളിവാസല്‍ രണ്ടാംമൈലില്‍ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്ന ഗീതയാണ് മുന്‍ കാമുകന്റെ കൊലക്കത്തിക്കിരയായത്. നാടിനെ നടുക്കിയ മറ്റൊരു കൊലപാതകം വീട്ടമ്മയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന അടിമാലി പതിനാലാം മൈലിലെ സെലീന വധമാണ്. വീടിന് പുറകില്‍ തുണി കഴുകുന്നതിനിടെ എത്തിയ കൊലപാതകി സെലീനയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആദിവാസിക്കുടിയില്‍ മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കം എത്തിച്ചേര്‍ന്നത് കൊലപാതകത്തില്‍. അടിമാലി പഞ്ചായത്തിലെ ചാറ്റുപാറകുടി ആദിവാസി കോളനിയിലാണ് കൊലപാതകം അരങ്ങേറിയത്. മദ്യം വാങ്ങിയപ്പോള്‍ ചെലവായ 50 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സഹോദരിയുടെ മകനെ അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചാറ്റുപാറകുടിയിലെ രാജനാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു ആദിവാസി കോളനിയായ ചിന്നപ്പാറക്കുടിയില്‍ കുടുംബ കലഹത്തില്‍ തടസം പിടിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ കൊല്ലപ്പെട്ടത്. പാറക്കല്‍ രാജനാണ് സഹോദരി ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് മാങ്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. കാമുകന്റെ സഹായത്തോടെ ഭര്‍ത്തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതും ഈ കാലയളവില്‍ തന്നെ. മാങ്കുളത്താണ് ഈ കൊലപാതക ശ്രമവും അരങ്ങേറിയത്.

RELATED STORIES

Share it
Top