പോപ് ഗായിക പരിപാടി റദ്ദാക്കി

വെല്ലിങ്ടണ്‍: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് ന്യൂസിലന്‍ഡ് പോപ് ഗായിക ലോര്‍ദെ ഇസ്രായേലിലെ സംഗീത പരിപാടി റദ്ദാക്കി. അടുത്തവര്‍ഷം ജൂണ്‍ അഞ്ചിന് തെല്‍ അവീവില്‍ നടത്താനിരുന്ന പരിപാടിയാണ്്  റദ്ദാക്കിയത്.
ഇസ്രായേലിനെതിരേ ന്യൂസിലന്‍ഡില്‍ നടക്കുന്ന ഓണ്‍ലൈന്‍ കാംപയിന്റെ ഭാഗമായാണ് ലോര്‍ദെ പരിപാടി റദ്ദാക്കിയത്.“ലോര്‍ദിന്റെ ലോകപര്യടനത്തിന്റെ ഭാഗമായിരുന്നു പരിപാടി. ബഹിഷ്‌കരണം, വിഭജനം, ഉപരോധം എന്ന തലക്കെട്ടില്‍ ബിഡിഎസ് മൂവ്‌മെന്റ് നടത്തുന്ന കാംപയിന്റെ ഭാഗമായാണ് പരിപാടി റദ്ദാക്കിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന് അറുതി വരുത്താന്‍  ഇസ്രായേലിനെതിരേ സാമ്പത്തികമായും രാഷ്ട്രീയമായും ഉപരോധിക്കാനാണ് സംഘടനയുടെ ആഹ്വാനം.

RELATED STORIES

Share it
Top