പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ് വിതരണം നടത്തി

പെരുമ്പാവൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ മധ്യമേഖലാ വിതരണോദ്ഘാടനം പെരുമ്പാവൂര്‍ ഫ്‌ളോറ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ട്രഷറര്‍ എം കെ അഷ്‌റഫ് നിര്‍വഹിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള രണ്ടാംഘട്ട വിതരണമാണ് നടന്നത്.
പ്രൊഫഷനല്‍ ഡിഗ്രിക്ക് പഠിക്കുന്ന മിടുക്കരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 2006 മുതല്‍ പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ് നല്‍കിവരുന്നു. കേരളത്തില്‍ ഈ വര്‍ഷം 307 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കി. പരിപാടിയില്‍ ജില്ലാ സെക്രട്ടറി അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. ആക്‌സസ് ഇന്ത്യ നാഷനല്‍ കോ-ഓര്‍ഡിനേറ്റര്‍ സി കെ റാഷിദ് ക്ലാസെടുത്തു. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ എം എച്ച് ഷിഹാസ് സ്വാഗതവും സിദ്ദീഖുല്‍ അക്ബര്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top