പോപുലര്‍ ഫ്രണ്ട് സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

കൊച്ചി: പോപുലര്‍ ഫ്രണ്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ മധ്യമേഖലാതല വിതരണോദ്ഘാടനം എറണാകുളം ഫ്രൈഡേ ക്ലബ്ബില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ നിര്‍വഹിച്ചു.
ഇന്ത്യയിലെ ദലിത് പിന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമായ സഹായം നല്‍കുന്ന പദ്ധതിയാണ് പോപുലര്‍ ഫ്രണ്ടിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതി എന്ന് കെ എച്ച് നാസര്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം അബ്ദുന്നാസിര്‍ ബാഖവി അധ്യക്ഷത വഹിച്ചു.
പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എ അഫ്‌സല്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ സെക്രട്ടറി റസീന സി ഐ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സംസ്ഥാന കോ-ഓഡിനേറ്റര്‍ എം എച്ച് ഷിഹാസ് സംസാരിച്ചു. തുടര്‍ന്ന് നടന്ന പരിശീലന ക്ലാസില്‍ കെ പി മുഹമ്മദ് അഷ്‌റഫ്, ആക്‌സസ് നാഷനല്‍ കോ-ഓഡിനേറ്റര്‍ സി കെ റാഷിദ് സംസാരിച്ചു.

RELATED STORIES

Share it
Top