പോപുലര്‍ ഫ്രണ്ട് വീട് നിര്‍മാണം

ചട്ടിപറമ്പ്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്‌മെന്റിന്റെ ഭാഗമായി ചട്ടിപ്പറമ്പ് സേവന ചാരിറ്റബില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചെറുകുളമ്പ് പൊന്നാരം പള്ളിയാലില്‍ ഹംസ, ഹുസയ്ന്‍ എന്നിവര്‍ക്ക് നിര്‍മിച്ച് നല്‍ക്കുന്ന ഭവനത്തിന്റെ കട്ടിലവയ്ക്കല്‍ കര്‍മം മുഹമ്മദ് മുസ്‌ല്യാര്‍ നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് മങ്കട ഡിവിഷന്‍ പ്രസിഡന്റ് സുജീര്‍ അരിപ്ര, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സലാം പാങ്ങ്, മഹല്ല് പ്രസിഡന്റ് മങ്കരതൊടി കുട്ടിപ്പ, മങ്കരതൊടി വാപ്പുട്ടി ഹാജി, ചക്കിങ്ങല്‍ ആലി, കെ കെ ലത്തീഫ്, സി സി അബു, പോപുലര്‍ ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് കെ കെ ഹമീദ്, സേവന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി മുസ്തഫ തൂമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top