പോപുലര്‍ ഫ്രണ്ട് റിലീഫ് കിറ്റ് വിതരണം ആരംഭിച്ചു

പന്തളം: പ്രളയബാധിത മേഖലകളില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിലീഫ് കിറ്റുകളുടെ വിതരണം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം പന്തളം മുട്ടാറില്‍ ജില്ലാ സെക്രട്ടറി ഷാനവാസ് മുട്ടാര്‍ നിര്‍വ്വഹിച്ചു. വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യും. ദുരന്തമേഖലകളില്‍ ഇതിനോടകംതന്നെ പ്രശംസനീയമായ പ്രവര്‍ത്തനമാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുനരധിവാസരംഗത്ത് സജീവമാണ്. ആയിരത്തോളം വീടുകളും 1500ല്‍ അധികം കിണറുകളും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശുചീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. ജില്ലയില്‍ പ്രളയം ഏറെ ഭീതിപടര്‍ത്തിയ മേഖലകളില്‍ പോപുലര്‍ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ച് അടിയന്തര സഹായങ്ങള്‍ നല്‍കിരുന്നു. ഇനിയും ഇടപെടീല്‍ വേണ്ട സ്ഥലങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ സഹായം ഉണ്ടാവുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അടൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അനീഷ് പറക്കോട്, സെക്രട്ടറി വഹാബ് പങ്കെടുത്തു.

RELATED STORIES

Share it
Top