പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കൊല്ലം: ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യവുമായി പോപുലര്‍ഫ്രണ്ട് സ്ഥാപകദിനമായ 17ന് പന്തളത്ത് വച്ച് നടത്തുന്ന യൂനിറ്റി മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍ അവസാനഘട്ടത്തിലാണെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും വിജയിപ്പിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ സ്വാഗത സംഘങ്ങള്‍ രൂപീകരിക്കുകയും ഏരിയാതലങ്ങളില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഫഌക്‌സ് ബോര്‍ഡുകള്‍, പോസ്റ്ററിങ് എന്നിവ പൂര്‍ത്തിയായി. പബ്ലിക് റിലേഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നും 14,15,16 തിയ്യതികളിലായി ഭവന സന്ദര്‍ശനങ്ങളും നടക്കും. രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനത്തിനും ബഹുസ്വര സംസ്‌കരണത്തിനും വിഘാതം സൃഷ്ടിക്കുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരായ ബഹുജനമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെ വിജയിത്തിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്ന് പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി എം ഷഫീഖ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top