പോപുലര്‍ ഫ്രണ്ട് പഠനോപകരണ വിതരണം

വണ്ടാനം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്‌മെന്റിന്റെ ഭാഗമായി പുന്നപ്ര ഏരിയാ കമ്മിറ്റി വണ്ടാനം തീരദേശത്ത് കടല്‍ കയറി ദുരിതം അനുഭവിക്കുന്നവര്‍ക്കും നിര്‍ധനരായ നാല്‍പതോളം കുടുംബങ്ങള്‍ക്കും പഠനോപകരണ വിതരണം നടത്തി. പോപുലര്‍ ഫ്രണ്ട് പുന്നപ്ര ഏരിയ പ്രസിഡന്റ് നാസിം പള്ളിവെളി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന ചടങ്ങ് പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് സുധീര്‍ പുന്നപ്ര ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുധീര്‍ വണ്ടാനം, ജില്ലാ കൗണ്‍സിലംഗം നവാസ് വണ്ടാനം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഇബ്രാഹീം വണ്ടാനം, പോപുലര്‍ ഫ്രണ്ട് യൂനിറ്റ് സെക്രട്ടറി ഷമീര്‍ വണ്ടാനം സംസാരിച്ചു.

RELATED STORIES

Share it
Top