പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ ക്യാംപയിന്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ചങ്ങനാശ്ശേരിയില്‍ചങ്ങനാശ്ശേരി: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയം മുന്‍നിര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ആരോഗ്യ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് ചങ്ങനാശ്ശേരിയില്‍ നടക്കും. പകര്‍ച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും വ്യാപകമാവുകയും സമൂഹം രോഗാതുരമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമുള്ള തലമുറ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് പോപുലര്‍ ഫ്രണ്ട് എല്ലാവര്‍ഷവും ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് സി എച്ച്് നിസാര്‍ മൗലവി അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് 4.30ന് അരമന പടിയില്‍നിന്നു കുട്ടയോട്ടത്തോടെ പരിപാടികള്‍ ആരംഭിക്കും. കൂട്ടയോട്ടം മുന്‍അന്തര്‍ദേശീയ  നീന്തല്‍ താരം സുമി സിറിയക് ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പെരുന്ന ബസ് സ്റ്റാന്റ് പരിസരത്ത്  നടക്കുന്ന ദേശീയ ആരോഗ്യ ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന  ജനറല്‍ സെക്രട്ടറി  സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരോഗ്യ ബോധവല്‍ക്കരണം,ആയോധന കലപ്രദര്‍ശനം, യോഗ, സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങിയ പരിപാടികള്‍ നടത്തും. പോപുലര്‍ ഫ്രണ്ട്  സംസ്ഥാന സെക്രട്ടറി ലത്തിഫ്,സംസ്ഥാന കമ്മറ്റി അംഗം ഹുസൈര്‍, ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി ,സെക്രട്ടറി  ഉസ്മാന്‍ , ചങ്ങനാശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സജി തോമസ് ,എംഎസ്എസ്് ജില്ലാ പ്രസിഡന്റ് എന്‍ ഹബീബ് തുടങ്ങിയവര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top