പോപുലര്‍ ഫ്രണ്ട് ഡേ 17ന്;യൂനിറ്റി മാര്‍ച്ചിനായി പന്തളം ഒരുങ്ങി

പന്തളം: ‘ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം’ എന്ന ബാനറില്‍ പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പന്തളത്ത് നടക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെ പ്രചരണ പരിപാടികള്‍ സജീവമായി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17നാണ് സംസ്ഥാനത്ത് പന്തളം, മൂവാറ്റുപുഴ, തിരൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ യൂനിറ്റി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേഡറ്റുകള്‍ ചരിത്രമുറങ്ങുന്ന പന്തളത്തിന്റെ വിപ്ലവ മണ്ണില്‍ ചുവടുവേക്കും. വാളന്റിയര്‍ മാര്‍ച്ചിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിന്റെ ശക്്തി വിളിച്ചറിയിച്ച് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും. പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ഇതിനോടകം പന്തളം, അടൂര്‍, ചുങ്കപ്പാറ, പത്തനംതിട്ട, കോന്നി, റാന്നി, ചിറ്റാര്‍, തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളില്‍ പോസ്റ്ററുകളും ഫഌക്്‌സുകളും നിരന്നുകഴിഞ്ഞു. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി വിളംബര ജാഥകള്‍ വിവിിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം ഓഫിസ് പന്തളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും സജീവമായി. 11ന് ഗൃഹ സന്ദര്‍ശനം നടത്തി പൊതുജനങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കും. രാജ്യത്തിന് വേണ്ടി ജിവന്‍ ത്യജിച്ചവരുടെ പിന്‍മുറക്കാരോട് രാഷ്ട്രപിതാവിനെ വധിച്ചവര്‍ ദേശക്കുറ് തെളിയിക്കാന്‍ അവശ്യപ്പെടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍, അത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യമതേതരവിശ്വാസികളും  പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയോടൊപ്പം അണിനിരക്കണമെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ എസ് ഷഫീഖ് അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top