പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ച് മതേതരത്വം വീണ്ടെടുക്കാനെന്ന്

കാഞ്ഞങ്ങാട്: ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഡേയായ 17ന് നടക്കുന്ന യൂനിറ്റി മാര്‍ച്ച് രാജ്യത്ത് തകര്‍ന്ന കൊണ്ടിരിക്കുന്ന മതേതരത്വത്തെ വീണ്ടെടുക്കാനും ജനാധിപത്യം സംരക്ഷിക്കാനുമാണെന്നും പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് സ്വാഗത സംഘം ജില്ലാ കമ്മിറ്റി അംഗം ഖാദര്‍ അറഫ പറഞ്ഞു. യൂനിറ്റി മാര്‍ച്ചിന്റെ കാഞ്ഞങ്ങാട് മേഖലാ സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി എ മഹമൂദ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി കുശാല്‍ നഗര്‍, നവാസ് ആറങ്ങാടി, പി അന്‍വര്‍, നൗഷാദ് ഹദ്ദാദ്, ഫയാസ് ഹദ്ദാദ്, ആസിഫ്, പി എ ഉസാമ, സുഹൈല്‍, ജലീല്‍ മാണിക്കോത്ത്, ഹക്കീം ഹദ്ദാദ്, നസീബ് ഇഖ്ബാല്‍, ഇര്‍ഫാന്‍ മീനാപ്പീസ്, അസ്ഹര്‍ ചേറ്റുക്കുണ്ട്, അബ്ദുര്‍റഹ്്മാന്‍ മൗലവി, ഇബ്രാഹിം അതിഞ്ഞാല്‍, നൗഷാദ് ഹദ്ദാദ് നഗര്‍ സമദ് പാറപ്പള്ളി സംസാരിച്ചു. ഭാരവാഹികള്‍: ഇബ്രാഹിം അതിഞ്ഞാല്‍ (ചെയര്‍മാന്‍), ജാബിര്‍ കെ ഹദ്ദാദ് (ജനറല്‍ കണ്‍വീനര്‍).

RELATED STORIES

Share it
Top