പോപുലര്‍ ഫ്രണ്ട് ഡേയൂനിറ്റി മാര്‍ച്ച് ഇന്ന് തിരൂരില്‍

തിരൂര്‍: ‘ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ഇന്ന് തിരൂരില്‍ യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും നടക്കും. വൈകുന്നേരം 4:30ന് തിരൂര്‍ റിംഗ് റോഡില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കാഡറ്റുകള്‍ അണിനിരക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ആരംഭിക്കും.
യൂനിറ്റി മാര്‍ച്ചും റാലിയും നഗരം ചുറ്റി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ൈഫസി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാങ്ങില്‍ നൂറുദ്ദീന്‍ മുസ്‌ല്യാര്‍, എന്‍ഡബഌൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍ സംസാരിക്കും.
വലതുപക്ഷ രാഷ്ട്രീയം രാജ്യത്ത് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം കൂടുതല്‍ പ്രസക്തമായിരിക്കുകയാണ് സംഘാടകര്‍ പറഞ്ഞു.
കേരളത്തില്‍ തിരൂരിന് പുറമെ കാസര്‍കോഡ്, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലും മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കുന്നുണ്ട്.

RELATED STORIES

Share it
Top