പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

വളളിക്കുന്ന്: ജാര്‍ഖണ്ഡ മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന ശീര്‍ഷകത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പെരുവള്ളൂര്‍ ഏരിയാ കമ്മിറ്റി ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. വള്ളിക്കുന്ന് ഡിവിഷന്‍ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. അഡ്വ. കെ സി നസീര്‍ വിഷയാവതരണം നടത്തി. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്ന സംഘ പരിവാറിനെതിരെ ജനാധിപത്യ മാര്‍ഗത്തില്‍ നിന്ന് കൊണ്ടുള്ള ചെറുത്തു നില്‍പ്പാണ് ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ബിജെപി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നിരോധനത്തെ ഭയന്ന് പ്രവര്‍ത്തനങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ച് സന്യസിക്കാന്‍ പോകുന്നവരല്ലെന്നും നിരോധനം നീങ്ങുന്നത് വരെ ജനാധിപത്യപരമായ പ്രതിഷേധങ്ങളും സമരങ്ങളും തുടരുമെന്നും അദ്ദേഹം ഓര്‍മപ്പിച്ചു. മുഹമ്മദ് ശാഫി ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു.
ജന ജാഗ്രതാ സദസ്സിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പി മുജീബ് റഹ്മാന്‍( വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി), മുസ്തഫ പാമങ്ങാടന്‍. (എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ്),  ശിഹാബ് (പിഡിപി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ആബിദ് തങ്ങള്‍ (അജ് വാ സംസ്ഥാന സമിതി അംഗം), സി എ കുഞ്ഞാവ (സാമൂഹിക പ്രവര്‍ത്തകന്‍), സുബൈര്‍ ഹാജി (ജമാഅത്തെ ഇസ്്‌ലാമി ഹല്‍ഖ അമീര്‍), ഇസ്മായില്‍, മുസ്തഫ തോട്ടോളി (കോണ്‍ഗ്രസ്), സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ ഷുക്കൂര്‍, ഏരിയാ സെക്രട്ടറി മനാഫ് പുത്തലന്‍ സംസാരിച്ചു. സി പി അബ്ദുല്‍ കരീം, പി ഷറഫുദ്ദീന്‍, ശരീഫ്  നെയ്യന്‍, സി നിസാര്‍, ടി പി സമദ് നേതൃത്വം നല്‍കി.
മുള്ളമ്പാറ: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ്  പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിനിന്റെ ഭാഗമായി മുള്ളമ്പാറ ഏരിയ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. ഡിവിഷന്‍ കൗണ്‍സില്‍ അഗം ഗഫുര്‍ അധ്യഷത വഹിച്ചു.

RELATED STORIES

Share it
Top