പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

കമ്പില്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്പില്‍ ഏരിയാ കമ്മിറ്റി ജനജാഗ്രതാ സദസ്സ് നടത്തി. കമ്പില്‍ ടൗണിലെ കൊളച്ചേരി പഞ്ചായത്ത് സാംസ്‌കാരിക കേന്ദ്രത്തില്‍ പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റിയംഗം റഈസ് ഉളിയില്‍ വിഷയാവതരണം നടത്തി. ഏരിയാ പ്രസിഡന്റ് പി പി ശിഹാബ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എ കമറുദ്ദീന്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം വി കെ ബഷീര്‍ പ്രമേയം അവതരിപ്പിച്ചു.
തളിപ്പറമ്പ്: പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 15നു വൈകീട്ട് 7നു തളിപ്പറമ്പ് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ജനസമ്പര്‍ക്ക സദസ്സ് നടത്തും. മോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് എല്ലാ മേഖലകളിലും ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരേ ശബ്ദിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്താനാണ് ഭരണകൂടവും സംഘപരിവാരവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങക്കും ഹിന്ദുത്വ ഭീഷണികള്‍ക്കുമെതിരേഒരുമിക്കേണ്ട സമയമാണിതെന്നു ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. ഏരിയാ പ്രസിഡന്റ് സമീര്‍, സെക്രട്ടറി മുസ്തഫ സംബന്ധിച്ചു.

RELATED STORIES

Share it
Top