പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

അരീക്കോട്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മേ തേടിയെത്തും മുന്‍പ് എന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഏറനാട് ഡിവിഷന്‍ കമ്മിറ്റി കിഴുപറമ്പ് ഏരിയാ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഇമാം കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സൈദ് മൗലവി, റഹീസ് മീമ്പറ്റ, മുഹമ്മദ് കിണറടപ്പന്‍, ജബ്ബാര്‍ ഹാജി മൈത്ര, ഷാഹുല്‍ പത്തനാപുരം സംസാരിച്ചു.
കാളികാവ്: പോപുലര്‍ ഫ്രണ്ട് കാളികാവ് ഏരിയാ ജനജാഗ്രതാ സദസ്സ് അഞ്ചച്ചവിടി ബാങ്ക് ഓഡിറ്റോറിയത്തില്‍ സജ്ജാദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. ദലിത് ന്യൂന പക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് രാജ്യസ്‌നേഹത്തിന്റെ നിറം നല്‍കുന്ന ഫാഷിസ്റ്റ് തന്ത്രം തിരിച്ചറിയാനും ന്യൂനപക്ഷക്കാരായ കപട രാഷ്ടീയക്കാരുടെ തനിനിറം തുറന്നുകാണിക്കാനും സദസ്സ് ആഹ്വാനം ചെയ്തു. വിവിധ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രഫ. ബഷീര്‍ മാഞ്ചേരി, എന്‍ എം ഉമ്മര്‍, ടി കെ അബ്ദുല്ല മുസ്്‌ല്യാര്‍, സി ടി സകരിയ്യ, ബാപ്പു ഡയമണ്ട്, അന്‍സാര്‍, അബൂബക്കര്‍ അക്ബര്‍ സംസാരിച്ചു.

RELATED STORIES

Share it
Top