പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

പുളിക്കല്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കംപയിനിന്റെ ഭാഗമായി പുളിക്കല്‍ ആലുങ്ങല്‍ വ്യാപാരഭവനില്‍ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. പി പി റഫീഖ് അധ്യക്ഷനായ പരിപാടിയില്‍ അഷ്‌റഫ് ഒളവട്ടൂര്‍ വിഷയാവതരണം നടത്തി. മന്‍സൂറലി കൊണ്ടോട്ടി പ്രമേയവതരണവും പി വി മുജീബ് റഹ്മാന്‍, സി വി അഷ്‌റഫ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലി അക്ബര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവും നടത്തി. വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ നിസാര്‍ ഷാഫി, ഫിനാസ് പുതുക്കോട് സംസാരിച്ചു.
മേലാറ്റൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പോപുലര്‍ ഫ്രണ്ട് ദേശീയ ക്യാംപയിന്റെ ഭാഗമായി മേലാറ്റൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ വിവിധ മേഖലയിലുള്ള പ്രമുഖര്‍ ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി. മനുഷ്യാവകാശ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സജാദ് വാണിയമ്പലം വിഷായാവതരണം നടത്തി. പെരിന്തല്‍മണ്ണ ഡിവിഷന്‍ പ്രസിഡന്റ് നാസര്‍ അമാനത്ത് അധ്യക്ഷത വഹിച്ചു. മേലാറ്റൂര്‍ ഏരിയ പ്രസിഡന്റ് എ ടി സാജിദ്, കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്മായില്‍ മണ്ണാര്‍മല, വഹ്ദത്തെ ഇസ്്‌ലാമി സംസ്ഥാന ശൂറാ അംഗം പുള്ളിശ്ശേരി ജലാലുദ്ദീന്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രഫ: ശൈഖ് മുഹമ്മദ്, മൈനോററ്റി റൈറ്റ്് വാച്ച് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി കെ വി അബ്ദുന്നൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ധ റിജിയന്‍ ഹനീഫ, പുള്ളിശ്ശേരി കുഞ്ഞു (കണ്‍സ്യൂമര്‍ ഫോറം മേലാറ്റൂര്‍), അലി വെട്ടത്തൂര്‍ (എസ്ഡിപിഐ), ടി ബശീര്‍ (ജൂനിയര്‍ ഫ്രണ്ട്), പ്രോഗ്രാം കണ്‍വീനര്‍ സുലൈമാന്‍ കാഞ്ഞിരംപാറ, ഏരിയാ കമ്മിറ്റി മെമ്പര്‍ ശഫീഖ് സംസാരിച്ചു.
പൊന്മള: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ പൊന്മള ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പറങ്കിമൂച്ചിക്കല്‍ ജവാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനജാഗ്രതാ സദസ് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം സി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങളുടെ ജീവരക്ഷയ്ക്കുവേണ്ടി പ്രതിരോധിച്ച് മുന്നേറുന്നതിനുള്ള സന്ദേശമാണ് പോപുലര്‍ഫ്രണ്ട് നല്‍കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് ഇത്തരത്തിലുള്ള കൊലകളില്‍ ഇരകളാകുന്നവര്‍ക്ക് ന്യായമായ നീതി നേടിയെടുക്കുന്നതിനു വേണ്ടി സംഘടന പ്രവര്‍ത്തിച്ചതാണ് സംഘപരിവാറിന്റെ കണ്ണിലെ കരടായി സംഘടന മാറാന്‍ കാരണമായത്. പ്രതികള്‍ക്കെതിരേ നിയമപരമായി ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും ഇരകളുടെ കുടുംബത്തിന് ന്യായമായ നീതി നേടിയെടുക്കുന്നതിനും പോപുലര്‍ ഫ്രണ്ട് ഇടപെടല്‍ നടത്തിയതും സംഘപരിവാരത്തെ പ്രകോപിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, കേവലം ജാര്‍ഖണ്ഡിലെ സംഘടനാ നിരോധനം ന്യൂനപക്ഷ വേട്ടയുടെ ആസൂത്രിത ശ്രമമാണെന്നും ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും സി അബ്ദുല്‍ ഹമീദ് സൂചിപ്പിച്ചു.
പോപുലര്‍ഫ്രണ്ട് പൊന്മള ഏരിയാ പ്രസിഡന്റ് എം പി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ജനജാഗ്രതാ സദസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ ജില്ലാ സെക്രട്ടറി എം പി മുസ്തഫ, എസ്ഡിപിഐ പൊന്മള പഞ്ചായത്ത് പ്രസിഡന്റ് പി കെ ഹംസ സംസാരിച്ചു.

RELATED STORIES

Share it
Top