പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്‌

കുന്ദമംഗലം: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, “അവര്‍ നമ്മെ തേടിയെത്തും മുമ്പ് “എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി കുന്ദമംഗമംഗലം ഏരിയാ കമ്മിറ്റി ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ദേശീയ സമിതിയംഗം പ്രഫ. പി കോയ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ്മാന്‍ ചാനത്ത് അധ്യക്ഷത വഹിച്ചു. കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദ് പ്രസിഡ്ന്റ് എന്‍ ബീരാന്‍ ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയംഗം ഇന്‍സാഫ്, എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം റസാഖ് സി, റഫീഖ് കുറ്റിക്കാട്ടൂര്‍, അഷ്‌റഫ് വി സി, ഫിറോസ് ചേറ്റുല്‍, മുഖ്‌സിദ് പി സംസാരിച്ചു.

RELATED STORIES

Share it
Top