പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്‌

കൊടുങ്ങല്ലൂര്‍: രാജ്യം നേരിടുന്ന ഹിന്ദുത്വ ഭീഷണിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറിയാട് ജനജാഗ്രതാ സദസ്സ് നടത്തി.
“ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ്’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കഴിഞ്ഞ മാര്‍ച്ച് 20ന് ആരംഭിച്ച പ്രചരണം ഏപ്രില്‍ 15നാണ് സമാപിക്കുക. ഇന്നലെ വൈകീട്ട് 4.30ന് എറിയാട് 98 സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ നിരവധിപേര്‍ പങ്കെടുത്തു. കൊടുങ്ങല്ലൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സലീം പുന്നിലത്ത്, സെക്രട്ടറി ആഷിഫ് എടത്തുരുത്തി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top