പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

വാടാനപ്പള്ളി: “ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ:അവര്‍ നമ്മെ തേടിയെത്തും മുന്‍പേ “ പ്രമേയത്തില്‍  പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി വാടാനപ്പള്ളി ഏരിയ കമ്മിറ്റി വാടാനപ്പള്ളി ഫാറൂഖ് നഗറില്‍ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഷെമീര്‍ കോതപറമ്പ് വിഷയാവതരണം നടത്തി സംസാരിച്ചു. വാടാനപ്പള്ളി തെക്കേ മഹല്ല് പ്രസിഡന്റ് ഹനീഫ ഹാജി സദസ്സിന് ആശംസകള്‍ അര്‍പ്പിച്ചു.
ഫാഷിസത്തിനെതിരെയുള്ള പ്രതിരോധം സത്യ വിശ്യാസിയുടെ ബാധ്യതയാണെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഐക്യത്തോടെ മുന്‍പോട്ട് പോകാന്‍ രാജ്യത്തെ പിന്നാക്ക പീഡിത വിഭാഗങ്ങള്‍ക്ക് സാധിക്കണമെന്നും ഇതിനായുള്ള പോപുലര്‍ ഫ്രണ്ടിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മഹല്ലിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി ഷെരീഫ്, ഏരിയ സമിതി അംഗം മുഫസ്സല്‍ മുഹമ്മദ് സംസാരിച്ചു.
വടക്കാഞ്ചേരി: പോപുലര്‍ ഫ്രണ്ട് വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗൃതാ സദസ്സ് പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി  ഷെഫീഖ് ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഷെമീര്‍ തെക്കുംകര അദ്ധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി  ഷെരീഫ്, അഷ്‌റഫ് വടക്കേക്കാട്  സംസാരിച്ചു.

RELATED STORIES

Share it
Top