പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

വെഞ്ഞാറമൂട്: പോപുലര്‍ ഫ്രണ്ട് വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി തേമ്പാമൂട്ടില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന സന്ദേശമുയര്‍ത്തി സംഘടനയുടെ ദേശ വ്യാപകമായുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം നിസാര്‍ കുട്ടി വിഷയാവതരണം നടത്തി. ഏരിയ പ്രസിഡന്റ് ഷാജഹാന്‍ വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ചു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ഏരിയ സെക്രട്ടറി ഷാന്‍ പുതൂര്‍, പേരുമല റിയാസ്, നസീം തേമ്പാമൂട് സംസാരിച്ചു. ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ഏരിയ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top