പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

പൊന്നാനി: അവര്‍ നമ്മെ തേടിയെത്തും മുന്‍പ് ജാര്‍ഖണ്ഡ് മുതല്‍ ത്രിപുരവരെ എന്ന ദേശീയ കാംപയിനോടാനുബന്ധിച്ച് പോപ്പുലര്‍ഫ്രണ്ട് പൊന്നാനി ഏരിയ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിവിഷന്‍ പ്രസിഡന്റ് റസാഖ് എന്‍ജിനീയര്‍ സെക്രെട്ടറി കുഞ്ഞാന്‍ഭാവ കമ്മിറ്റിഅംഗങ്ങളായ ജമാല്‍ റംഷീദ് സംസാരിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളടക്കം ഒരുപാടുപേര്‍ പരിപാടിയില്‍ പങ്കെടുത്തു. കോട്ടക്കല്‍ ഏരിയ കമ്മിറ്റി സദസ്സ് സംഘടിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് കോട്ടക്കല്‍ മണ്ടലം പ്രസിഡന്റ് എം.അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. അഡ്വ: കെ.സി. നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി ഇ മുസ്സക്കുട്ടി, തറയില്‍ ഇമായില്‍, പ്രൊഫ. സി പി സൈതലവി, സി ഉമ്മര്‍, കെ കെ അബ്ദുല്‍ നാസര്‍, എം നസീര്‍ ബാബു സംസാരിച്ചു.

RELATED STORIES

Share it
Top