പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

ചെര്‍പ്പുളശ്ശേരി: “ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മേ തേടിയെത്തും മുന്‍പ് “എന്ന കാംപയിനിന്റെ ഭാഗമായി വല്ലപ്പുഴ ഏരിയാ  കമ്മിറ്റി  ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ബാവ മാസ്റ്റര്‍  ആലത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍  അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്,  ഏരിയ പ്രസിഡന്റ് സെയ്തലവി വല്ലപ്പുഴ, വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍, സിപിഐ നേതാവ് മരയ്ക്കാര്‍ മുത്തു വല്ലപ്പുഴ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂനിറ്റ് പ്രസിഡന്റ് സലീം പാറക്കല്‍, എസ്‌കെഎസ്എഫ് പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി വഹാബ് ഫൈസി വല്ലപ്പുഴ, പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറി ശംസുദ്ദീന്‍ മൗലവി, എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് വളപ്പില്‍, ഏരിയാകമ്മിറ്റി അംഗം  മുജീബ് വല്ലപ്പുഴ സംസാരിച്ചു.

RELATED STORIES

Share it
Top