പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് നാളെ

പാപ്പിനിശ്ശേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപക പചാരണ ഭാഗമായി പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി നാളെ വൈകീട്ട് 4.30ന് പാപ്പിനിശ്ശേരി രാജരാജന്‍ ഓഡിറ്റോറിയത്തില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ എല്ലാ മേഖലയിലും ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ശക്തമാണ്. ഇതിനെതിരേ ശബ്ദിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്താനാണ് ഭരണകൂടവും സംഘപരിവാരവും ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കും ഹിന്ദുത്വ ഭീഷണിക്കുമെതിരേ എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സാഹചര്യമാണിതെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഏരിയാ പ്രസിഡന്റ് വി കെ മഹ്‌റൂഫ്, സെക്രട്ടറി പി എം അന്‍വര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top