പോപുലര്‍ ഫ്രണ്ട് കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലാണ് 22 ലക്ഷം ചെലവിട്ട് വാട്ടര്‍ ടാങ്ക് നിര്‍മിച്ചത്.
തണല്‍ ശുദ്ധജല സംഘത്തിന് വേണ്ടി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്‌മെന്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പദ്ധതി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ വാര്‍ഡ് മെംബര്‍ ഗീതാ ദേവി അധ്യക്ഷത വഹിച്ചു.
പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി റിഷാദ്, തണല്‍ ശുദ്ധജല വിതരണ സംഘം പ്രസിഡന്റ് കെ ഹംസ, സെക്രട്ടറി ടി കട്ടുപ്പ, അലി മാസ്റ്റര്‍ സംസാരിച്ചു. 85 ഓളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

RELATED STORIES

Share it
Top