പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനജാഗ്രതാ സദസ്സ് ഇന്ന്

കുമ്മനം: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കുമ്മനം ഏരിയ സംഘടിപ്പിക്കുന്ന ജനജാഗ്രത സദസ് ഇന്ന് വൈകീട്ട് 4.15ന് കുമ്മനം ശരിഅത്തുല്‍ ഇസ്‌ലാം മസ്ജീദ് മദ്രസാ ഹാളില്‍ നടക്കും.
ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ കമ്മറ്റിയംഗം നജ്മുദീന്‍ മുണ്ടക്കയം വിഷയാവതരണം നടത്തും.നൗഷാദ് കുമ്മനം,തന്‍സീര്‍ സംസാരിക്കും.കുമ്മനത്തെ മഹല്ല് ഭാരവാഹികള്‍,ഇമാംമാര്‍,വിവിധ രാഷ്ട്രീയ നേതാക്കള്‍,സംഘടന നേതാക്കള്‍, പൗരപ്രമുഖര്‍ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി:  ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുണ്ടക്കയം ഡിവിഷന്‍ സംഘടിപ്പിക്കുന്ന ജനജാഗ്രതാ സദസ്് ഇന്ന് വൈകീട്ട് മൂന്നിന് പാറത്തോട് പുത്തന്‍വീട്ടില്‍ കുടുംബ കൂട്ടായ്മ ഹാളില്‍ നടത്തപ്പെടും.സാമൂഹ്യ രാഷ്ട്രീയ സാമുദായിക നേതാക്കന്‍മാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കോട്ടയം: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ഡിവിഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ജനജാഗ്രത സദസ് ഇന്ന് നടക്കും.
വൈകീട്ട് മൂന്നിന് കാരിത്താസ് വ്യാപാര ഭവനിലാണ് പരിപാടി.ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹിം  കൂട്ടുങ്കല്‍ അധ്യക്ഷത വഹിക്കും.ഹക്കിം മുണ്ടക്കയം വിഷയാവതരണം നടത്തും.ഷെമീര്‍ അലിയാര്‍ പ്രമേയ അവതരണം നടത്തും. ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി ഷെമീര്‍ പള്ളിപ്പുറം സംസാരിക്കും.നിരവധി പേര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top