പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

ചേലക്കര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചേലക്കര ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ചേലക്കര ഡിവിഷന്‍ പ്രസിഡന്റ് ഖാദര്‍ വാടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് ചേലക്കര, പോപുലര്‍ ഫ്രണ്ട് ചേലക്കര ഏരിയാ പ്രസിഡന്റ് ജാഫര്‍ തൊഴൂപ്പാടം, സെക്രട്ടറി അബ്ദുള്ളകുട്ടി, കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് റൈഹാനത്ത് ചെറുതുരുത്തി, നാഷണല്‍ വ്യുമന്‍സ് ഫ്രണ്ട് തൊഴൂപ്പാടം യൂനിറ്റ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ളക്കുട്ടി, യൂനിറ്റ് സെക്രട്ടറി ഹസീന ഹക്കീം തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സെക്ഷനുകളിലായി ഷംസുദീന്‍ മൗലവി, അനസ് മൗലവി, ലസിന്‍ അക്ബര്‍ കൊച്ചി ക്ലാസ് നയിച്ചു.

RELATED STORIES

Share it
Top