പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

മട്ടന്നൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവും എസ്എസ്എഫ് പ്രവര്‍ത്തകനുമായ ശുഹൈബിന്റ വീട് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ സി എം നസീര്‍, എന്‍ പി ഷക്കീല്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി വി സി റസാഖ്, ഷഫീഖ് തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്. കൊലപാതകത്തിലെ മുഴുവ ന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നു നേതാക്ക ള്‍ ആവശ്യപ്പെട്ടു.
RELATED STORIES

Share it
Top