പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

തിരൂര്‍: ചിരിയും ചിന്തയും പങ്കുവെക്കാന്‍ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍  പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി എക്‌സലെന്റ് മീറ്റ് സംഘടിപ്പിച്ചു. തിരൂര്‍ നൂര്‍ലേകില്‍ നടന്ന പരിപാടി പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കെ വേണു ഉദ്ഘാടനം ചെയ്തു.പോപുലര്‍ ഫ്രണ്ട് തിരൂര്‍ ഡിവിഷന്‍ പ്രസിഡന്റ് കെ ജുബൈര്‍ അധ്യക്ഷത വഹിച്ചു.
പോപുലര്‍ ഫ്രണ്ട് വെസ്റ്റ് ജില്ലാ സെക്രട്ടറി സ്വാലിഹ്  പൊന്നാനി, എസ്ഡിപിഐ തിരൂര്‍ മണ്ഡലം പ്രസിസന്റ് അഷ്‌റഫ് പുത്തനത്താണി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി  എം മുഹമ്മദ് ബഷീര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി ഷിന്‍ജ, കാംപസ് ഫ്രണ്ട് ഏരിയാ സെക്രട്ടറി സഫീര്‍, നൗഷാദ് എടക്കുളം, നജീബ് തിരൂര്‍ സംസാരിച്ചു. ഡോ, സി എച്ച് അഷ്‌റഫ്, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസ്സെടുത്തു.  പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം പി കെ മുഹമ്മദ് ബഷീര്‍ സമാപന സന്ദേശം നല്‍കി.

RELATED STORIES

Share it
Top