പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

വടുതല: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അരൂക്കുറ്റി ഏരിയാ കമ്മിറ്റി എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു. വടുതല ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി വടുതല സെന്‍ട്രല്‍ ജുമാമസ്ജിദ് ഖത്തീബ് ഷാജഹാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ചേര്‍ത്തല ഡിവിഷന്‍ പ്രസിഡന്റ് ഷിറാസ് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളായി നടന്ന ക്ലാസ്സുകള്‍ ലെസിന്‍ അക്ബര്‍ എറണാകുളം, സജ്ജാത് വിതുര, ഇബ്രാഹിം മൗലവി വടുതല തുടങ്ങിയവര്‍ അവതരിപ്പിച്ചു. യഹ്‌യ, അഹമ്മദ്, സഫീര്‍, തൗഫീഖ്, അന്‍സാരി, അബ്ദുല്‍ ഗഫാര്‍, രാജ്ഷാ, ഷാജഹാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top