പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ് നടത്തി

മാട്ടൂല്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വളപട്ടണം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മാട്ടൂല്‍ സെന്‍ട്രല്‍ ആര്‍സികെസി ഹാളില്‍ എക്‌സലന്റ് മീറ്റ് നടത്തി. ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് വളപട്ടണം ഡിവിഷന്‍ പ്രസിഡന്റ് എ പി മഹ്മൂദ് അധ്യക്ഷത വഹിച്ചു. ആര്‍സികെസി അംഗം കെ കെ ആരിഫ് സംസാരിച്ചു. വിവിധ സെഷനുകളായി ഡോ. സി ടി സുലൈമാന്‍, അബ്ദുല്‍ ജലീല്‍ മൗലവി ചാക്കാട്, ഷമീര്‍ കാണിയാമ്പറ്റ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top