പോപുലര്‍ ഫ്രണ്ട് എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

കുന്നംകുളം: പോപുലര്‍ ഫ്രണ്ട് കുന്നംകുളം ഡിവിഷന്‍ കമ്മിറ്റി എക്‌സലന്റ് മീറ്റ് 2017-18 സംഘടിപ്പിച്ചു.
ഗിന്നസ് റെക്കോര്‍ഡ് ജേതാവ് സത്താര്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി ഷബീര്‍ ഖാന്‍ കാശിഫി കൊല്ലം, ഷമീര്‍ കൊല്ലം, അഷ്‌റഫ് കാലടി എന്നിവര്‍ ക്ലാസ് നയിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ സലിംപഴുന്നാന അധ്യക്ഷത വഹിച്ചു. സബ്ജൂനിയര്‍ ബോക്‌സിങില്‍ സംസ്ഥാനതല വെള്ളിമെഡല്‍ ജേതാവ് മുഹമ്മദ് മിര്‍സാബിനെ ആദരിച്ചു. യോഗത്തില്‍ തൗഫീക്ക് ചിറമനേങ്ങാട് സ്വാഗതം പറഞ്ഞു.
ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെംബര്‍ ഷാമില കബീര്‍, കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം അദ്‌നാന്‍ പെരുമ്പിലാവ്, റാഫി താഴത്തേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സമാപന യോഗത്തില്‍ പോപുലര്‍ഫ്രണ്ട് തൃശൂര്‍ ജില്ല സെക്രട്ടറി ഷഫീക്ക് വെട്ടിക്കാട്ടിരി സംസാരിച്ചു.

RELATED STORIES

Share it
Top