പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍ ഉദ്ഘാടനം വിവിധ പരിപാടികളോടെ നടത്തും

ചങ്ങനാശ്ശേരി: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ദേശ വ്യാപകമായി തുടക്കം കുറിച്ച ആരോഗ്യ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ ചങ്ങനാശേരിയില്‍ വിവിധ പരിപാടികളോടെ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സി എച്ച്് നിസാര്‍ മൗലവി അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് 4.30ന് അരമനപടിയില്‍ നിന്ന് കുട്ടയോട്ടത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പെരുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത്  നടക്കുന്ന പൊതുസമ്മേളനത്തില്‍ ആരോഗ്യ ബോധവല്‍ക്കരണം, ആയോധന കലാപ്രദര്‍ശനം, യോഗ, സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങിയ പരിപാടികള്‍ നടത്തും. വര്‍ത്തമാന ഇന്ത്യയിലെ ജനങ്ങളില്‍ നല്ലൊരു ശതമാനവും മാരകമായ രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും അടിമപ്പെട്ട് മുന്നോട്ടു പോവുകയാണ്. ഇതില്‍ നിന്നൊക്കെ മുക്തി നേടി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു രാഷ്ട്രത്തെ പടുത്തുയര്‍ത്താനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യ കായിക രംഗത്തെ പ്രമുഖകര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top